ജാഗ്രത: ഇന്ത്യയിൽ ഓമിക്രോൺ അതി തീവ്ര വ്യാപനം ഉടൻ

തിരുവനന്തപുരം
രാജ്യത്ത് ഒമിക്രോൺ നാശം വിതയ്ക്കുന്നതിന് ഇനി കഷ്ടിച്ച് ഒരു മാസം മാത്രമേ ബാക്കിയുള്ളൂവെന്ന് വിദഗ്ദ്ധർ. ആഗോള സാഹചര്യം കണക്കിലെടുത്താൽ ഇന്ത്യയിലെ ഒമിക്രോൺ കേസുകളുടെ എണ്ണം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആയിരം കടക്കുമെന്നും രണ്ട് മാസത്തിനകം ഇത് രണ്ട് ദശലക്ഷം കേസുകളായി വർദ്ധിക്കുമെന്നും അതിതീവ്ര വ്യാപനം ഉടനെ പൊട്ടിപ്പുറപ്പെടുമെന്നുമാണ് റിപ്പോർട്ട്
സംസ്ഥാനത്ത് എട്ട് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആകെ കേസുകളുടെ എണ്ണം 37 ആയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡിസംബർ 12ന് യുകെയിൽ നിന്നും എറണാകുളത്തെത്തിയ ആളിലാണ് കേരളത്തിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറഞ്ഞ മൂന്നാം തരംഗം 2022−ന്റെ തുടക്കത്തിൽ തന്നെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ കൊവിഡ്−19 സൂപ്പർ മോഡൽ കമ്മിറ്റി അടുത്തിടെ അറിയിച്ചിരുന്നു.