കൊല്ലത്ത് ദന്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

കൊല്ലം: ദന്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ അമൃതഭവനിൽ സുനിൽ (34), ഭാര്യ സുജിനി (26) എന്നിവരാണ് മരിച്ചത്. സുജിനിയുടെ മൃതദേഹം തറയിലും സുനിലിനെ തൂങ്ങി മരിച്ച നിലയിലുമാണ് കാണപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവമെന്നു കരുതുന്നു. ഭാര്യയെ കൊലപ്പെടുത്തിയശേഷം സുനിൽ തൂങ്ങി മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം. ദന്പതികൾക്ക് മൂന്നുവയസ് പ്രായമുള്ള കുഞ്ഞുണ്ട്. മകൾ നിർത്താതെ കരയുന്നത് കേട്ടാണ് അയൽവാസികൾ എത്തുന്നത്. അഞ്ചൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.