ഇതെ­ന്തു­ വി­ധി­...


കവിത - ഫി­റോസ് വെ­ളി­യങ്കോ­ട്

ദൈവമേ നീ കാണുന്നില്ലേ

വിധിയുടെ താളപ്പിഴവുകൾ

മനുഷ്യജീവന് വിലയില്ലെന്നറിയാം 

എങ്കിലും ജീവന്റെ ഘാതകനോ

സ്വർഗതുല്യ ജീവിതം

ദൈവമേ നീ തന്ന ജീവൻ

നീ കൊണ്ടുപോകാൻ സന്നിതൻ

നാം തേടുന്നു രാജ്യഭരണ നിയമത്തെ

കൊതിക്കുന്നു ആ ഭരണത്തെ

കൊന്നു വന്നു കൊലക്കയർ,

കട്ടവന് കൈവെട്ടൽ

വ്യഭിചരിച്ചവനെ എറിഞ്ഞു കൊല്ലൽ

ഇതാണ് നാം ആഗ്രഹിച്ച വിധി

ഇതാണ് ദൈവം കൽപ്പിച്ച വിധി

എങ്കിൽ ഭാരത സംസ്കാരം അധഃപതിച്ചു

കൊന്നവനും സുഖവാസം

വ്യഭിചരിച്ചവന് സ്വർഗവാസം

വിധിച്ചവർക്കും വാദിച്ചവർക്കും ആഡംബരം

ഭാരതമെന്ന് േകൾക്കുന്പോൾ

അഭിമാനപൂരിതമാകുന്ന നമുക്കിന്ന്

അപമാനമാകുന്നു അനിതീയുടെ

വിധി വിളയാട്ടം

ഇനിയും വരാനിരിക്കുന്നു വിധികൾ

നമുക്കറിയാം, അതെല്ലാം 

ഗോവിന്ദ...!

You might also like

  • Lulu Exchange
  • Straight Forward

Most Viewed