ബഹ്റൈനിൽ വ്യാജ ട്രാൻസാക്ഷൻ നടത്തിയ 6 പേരുടെ വിചാരണ ചൊവ്വാഴ്ച്ച നടക്കും


ബഹ്റൈനിൽ ഗവൺമെന്റ് പോർട്ടലിലൂടെയുള്ള പണമിടപാടുകളിൽ തട്ടിപ്പ് നടത്തിയ 6 പേരുടെ വിചാരണ ചൊവ്വാഴ്ച്ച നടക്കും.ഗവൺമെന്റ് പോർട്ടലുകളിലെ ഇ കീ സംവിധാനത്തിൽ കൃത്രിമത്വം കാണിച്ചും വ്യാജ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുമാണ് പ്രതികൾ പണമിടപാടുകൾ നടത്തിയത്. വ്യാജ ട്രാൻസാക്ഷനുകൾ നടന്നതായി ഗവൺമെന്റ് ഏജൻസികൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ പ്രോസിക്യൂഷ്യൻ തട്ടിപ്പ് കുറ്റം ചുമത്തിയിട്ടുണ്ട്. പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാനുന്ന കുറ്റമാണിത്.

You might also like

  • Straight Forward

Most Viewed