അഖിൽ‍ സത്യൻ ചിത്രത്തിൽ‍ നായകൻ ഫഹദ് ഫാസിൽ‍


കൊച്ചി: സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സിനിമ പ്രഖ്യാപിച്ചു. അഖിൽ‍ സത്യൻ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ‍ ഫഹദ് ഫാസിലാണ് നായകനാകുന്നത്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലിലാണ് ആരംഭിക്കുക. നായികയെ തീരുമാനിച്ചിട്ടില്ല.

എറണാകുളത്തും ഗോവയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. മണ്ണാർ‍ക്കാട് ആണ് ചിത്രം നിർ‍മ്മിക്കുന്നത്. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. മനു രഞ്ജിത്ത് ഗാനങ്ങൾ‍ ഒരുക്കുന്നു. ശരൺ‍ വേലായുധൻ ഛായാഗ്രഹണം. രാജ്യാന്തര ശ്രദ്ധ നേടിയ ഡോക്യുമെന്ററികൾ‍ അഖിൽ‍ സത്യൻ ഒരുക്കിയിട്ടുണ്ട്. അച്ഛൻ സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റ് ആയും അഖിൽ‍ പ്രവർ‍ത്തിച്ചിട്ടുണ്ട്. ഇരട്ട സഹോദരനായ അനൂപ് സത്യന്റെ ആദ്യ സിനിമ വരനെ ആവശ്യമുണ്ട് ഹിറ്റായിരുന്നു.

അതേസമയം, മാലിക് ആണ് ഫഹദിന്റെതായി റിലീസിന് ഒരുങ്ങുന്നത്. മെയ് 13−ന് ഈദ് റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇരുൾ‍, തങ്കം, ജോജി, മലയൻകുഞ്ഞ്, പാട്ട് എന്നിവയാണ് താരത്തിന്റെതായി അണിയറയിൽ‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed