തെയ്യങ്ങളെ ഇതിവൃത്തമാക്കി ഒരുങ്ങുന്ന ‘പൊട്ടൻ’

കൊച്ചി: വടക്കേ മലബാറിലെ തെയ്യങ്ങളെ ഇതിവൃത്തമാക്കി സിനിമ ഒരുങ്ങുന്നു. ‘പൊട്ടൻ’ എന്ന് പേരിട്ട ചിത്രം ഒരു കോലാധാരി അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളിലൂടെ ആധുനിക സമൂഹത്തിന്റെ പരിച്ഛേദമാണ് മുന്നോട്ടുവെയ്ക്കുന്നത്. രതീഷ് ബാബു എ.കെ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പി. സുകുമാരൻ അമ്മംകോട് ആണ്.
യദുരാജ് ബീംബുങ്കാൽ കഥയും തിരക്കഥയും ഒരുക്കുന്നു. മധു ബേഡകം, അനീഷ് കുറ്റിക്കോൽ, ബാലന്‍ കോളിക്കര, സുധി നർക്കിലക്കാട്, രവി ചെറ്റത്തോട്, പി സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കും. റോയ് അയ്യന്തോൾ ഛായഗ്രഹണവും രഘുനാഥ് ബീംബുങ്കാൽ ഗാനരചനയും നിർവ്വഹിക്കുന്നു.