ഇതാണോ നിവിന്‍റെ നായിക ?

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ആക്ഷന്‍ ഹീറോ ബിജുവിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാല്‍ ചിത്രത്തിലെ നായിക ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രേമം സിനിമയിലൂടെ തിളങ്ങിയ സായി പല്ലവിയാകും ചിത്രത്തിലെ നായികയെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് അണിയറപ്രവര്‍ത്തകര്‍ അത് തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ കേള്‍ക്കുന്നത് അനു ഇമ്മാനുവേലിന്‍റെ പേരാണ്. അനുവിനെ നേരത്തെ തന്നെ മലയാളിപ്രേക്ഷകര്‍ക്ക് അറിയാം. സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി എത്തിയ അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നിവിന്‍റെ നായികയായി എത്തുന്നതെന്നാണ് പുതിയ വാര്‍ത്ത.
സ്കൂള്‍ കുട്ടിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ അനു ഒരുപാട് മാറി. ഇപ്പോള്‍ കണ്ടാല്‍ പോലും പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവല്‍. സ്വപ്‌ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്‍റെ ഉപരിപഠനം.