പാർട്ടിയുടെ നന്മയ്ക്കാണ് പ്രവർത്തിക്കുന്നത്; സുധീരൻ

തിരുവനന്തപുരം: കൺസ്യൂമർ ഫെഡ് ചെയർമാനെ മാറ്റണമെന്നത് അടക്കമുള്ള തീരുമാനങ്ങൾ പാർട്ടിയുടെ നന്മയെ കരുതിയാണ് കൈക്കൊള്ളുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. അത്തരം തീരുമാനങ്ങളുമായി താൻ മുന്നോട്ട് പോവുമെന്നും സുധീരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധീരൻ.
സംസ്ഥാനത്തെ കോൺഗ്രസിലെ പ്രശ്നങ്ങൾ ഇവിടെത്തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. മാദ്ധ്യമങ്ങൾ പറയുന്നത് പോലുള്ള പ്രശ്നങ്ങളൊന്നും ഇല്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. പാർട്ടി പ്രവർത്തകർക്ക് എല്ലാക്കാര്യങ്ങളും അറിയാം. പ്രവർത്തകരുടെ വീര്യം ഉയർത്താനാണ് ശ്രമിക്കേണ്ടതെന്നും സുധീരൻ ചൂണ്ടിക്കാട്ടി.