ട്രാൻസ്‌ജെൻഡർ വേഷത്തിൽ കാളിദാസ് ജയറാം


കൊച്ചി: മലയാളത്തിന്റെ യുവ താരം കാളിദാസ് ജയറാം ട്രാൻസ്‌ജെൻഡർ വേഷത്തിൽ എത്തുന്ന പുതിയ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് പാവ കഥൈകൾ എന്നാണ്. നാല് കഥകൾ കൂട്ടിചേർത്തൊരുക്കിയ ഈ ആന്തോളജി ചിത്രം ഡിസംബറിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. സുധ കൊങ്ങര, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, വിഘ്‌നേശ് ശിവൻ എന്നിവരാണ് ഇതിലെ നാല് കഥകൾ സംവിധാനം ചെയ്തിരിക്കുന്നത്. കാളിദാസ് ജയറാമിനെ കൂടാതെ, കൽക്കി കൊച്ചലിൻ, സായി പല്ലവി, ഗൗതം മേനോൻ, പ്രകാശ് രാജ്, സിമ്രാൻ, അഞ്ജലി, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇന്നലെ വൈകുന്നേരം റിലീസ് ചെയ്ത ഇതിന്റെ ടീസറിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മീൻ കൊഴമ്പും മണ് പാനയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം അതിനു ശേഷം പുത്തൻ പുതു കാലൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഓൺലൈൻ റിലീസായി എത്തിയ ആ ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

ഇനി കാളിദാസ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രം ഒരു പക്കാ കഥൈ, പാവ കഥൈകൾ എന്നിവയാണ്. മലയാളത്തിൽ ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങൾ ചെയ്ത കാളിദാസ് നായകനായി അഭിനയിച്ചത് പൂമരം, മിസ്റ്റർ ആൻഡ് മിസ് റൗഡി, അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ്, ഹാപ്പി സർദാർ എന്നിവയാണ്. സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ, ജയരാജ് ഒരുക്കിയ ബാക് പാക്കേഴ്സ്, എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള കാളിദാസിന്റെ മലയാളം ചിത്രങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed