ഡൽഹി പൊലീസിനെ പരിഹസിച്ച് പ്രമുഖ നടി

ന്യൂഡൽഹി: കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഡൽഹിയിലെ സ്റ്റേഡിയങ്ങള്‍ ആവശ്യപ്പെട്ട പൊലീസിന്‍റെ നടപടിയില്‍ പ്രതികരിച്ച് നടി തപ്സി പന്നു. ട്വിറ്റര്‍ വഴിയാണ് ഡൽഹി പൊലീസ് നടപടിയില്‍ തപ്സി തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
‘ഇതാണല്ലേ, ശരിക്കുള്ള ഉപയോഗം? ഇവർ കൈയ്യടി അർഹിക്കുന്നു’, ആക്ഷേപരൂപത്തിൽ നടി പ്രതികരിച്ചു. എൻഡി ട വിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് തപ്‌സിയുടെ പ്രതികരണം.