കോവിഡ്: ഐശ്വര്യ റായിയേയും മകളേയും ആശുപത്രിയിലേക്ക് മാറ്റി


മുംബൈ: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയേയും മകള്‍ ആരാധ്യയേയും ആശുപത്രിയിലേയ്ക്ക് മാറ്റി. മുംബൈയിലെ നാനാവതി ആശുപത്രിയിലേയ്ക്കാണ് ഇരുവരെയും മാറ്റിയത്. ജുഹു ബീച്ചിന് സമീപം 'ജല്‍സ' എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസോലേനില്‍ കഴിഞ്ഞിരുന്നത്.

എന്നാല്‍ ബംഗ്ലാവ് നഗരസഭാ അധികൃതര്‍ സീല്‍ ചെയ്തതോടെയാണ് ഐശ്വര്യയേയും മകളേയും ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഐശ്വര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

You might also like

Most Viewed