അടുത്ത ചിത്രം നടന്‍ മഹേഷ് ബാബുവിന് ഒപ്പം തന്നെയെന്ന് രാജമൗലി

‘ബാഹുബലി’ സീരിസിന് പിന്നാലെ ‘രൗദ്രം രണം രുദിരം’ എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുകയാണ് എസ്.എസ് രാജമൗലി. അടുത്ത ചിത്രം നടന്‍ മഹേഷ് ബാബുവിന് ഒപ്പമാകും എന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകന്‍ രാജമൗലി.
”മഹേഷ് ബാബുവിനൊപ്പം ഞാന്‍ പ്രവര്‍ത്തിക്കുമെന്ന അഭ്യൂഹം അസത്യമല്ല. ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ‘ആര്‍ആര്‍ആറി’ന് ശേഷം നിര്‍മ്മാതാവ് കെഎല്‍ നാരായണനായി ഞാന്‍ മഹേഷിനെ നായകനാക്കി സിനിമ ഒരുക്കും” എന്ന് ഒരു അഭിമുഖത്തിനിടെ രാജമൗലി വ്യക്തമാക്കി.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ആര്‍ആര്‍ആര്‍ അടുത്ത വര്‍ഷം ജനുവരി 8ന് തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം ആലിയ ഭട്ടാണ് നായിക. നടന്‍ അജയ് ദേവ്ഗണും പ്രധാന വേഷത്തിലെത്തും.