കോവിഡ് 19: നടി ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു


കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെച്ചു. ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ വിവാഹം ഓഗസ്റ്റിലേക്ക് മാറ്റുകയാണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

നേരത്തെ നിശ്ചയിച്ച തിയതില്‍ അമ്പലത്തില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെ താലികെട്ട് നടത്തുമെന്നും സാഹചര്യങ്ങള്‍ ശാന്തമായ ശേഷം ആഘോഷപരിപാടികള്‍ ആലോചിക്കുമെന്നും ഉത്തര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. എന്നാലിപ്പോള്‍ ആ തീരുമാനവും മാറ്റിയിരിക്കുകയാണ്.

എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും പറഞ്ഞ ഉത്തര വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണവും നടത്തിയിരുന്നു.

You might also like

Most Viewed