പ്രഭാസ് വിവാഹിതനാകുന്നു?


ഹൈദരാബാദ്: അമേരിക്കയിലെ ഇന്ത്യൻ ബിസിനസുകാരന്റെ മകളാണ് ബാഹുബലി താരം പ്രഭാസിന്റെ ഭാവി വധുവെന്ന് റിപ്പോർട്ടുകൾ. ഇതോടെ താരത്തിന്റെ വിവാഹത്തെപ്പറ്റിയുള്ള ഗോസിപ്പുകൾ‍ക്ക് താൽക്കാലിക വിരാമമായി. പ്രഭാസിന്റെ സഹോദരി വിവാഹക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർ‍ട്ടുകൾ‍.

എന്നാൽ‍ പെൺ‍കുട്ടിയെ കുറിച്ചോ വിവാഹ തീയ്യതിയെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഒരു അഭിമുഖനിടെയാണ്‌ പ്രഭാസിന്റെ സഹോദരി താരത്തിന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. പ്രഭാസിന്റെ വിവാഹത്തിനായി കുടുംബം കാത്തിരിക്കുകയാണെന്നും സഹോദരി വ്യക്തമാക്കിയിരുന്നു.

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സഹോ എന്ന ചിത്രത്തിന് ശേഷമാകും വിവാഹം ഉണ്ടാവുക. സഹതാരമായ അനുഷ്‌ക്കാ ഷെട്ടിയുമായി പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും ഗോസിപ്പുകൾ‍ പ്രചരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed