നടൻ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
ചെന്നൈ: നികുതിവെട്ടിപ്പ് നടത്തിയെ കേസിൽ തമിഴ് നടനും അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡണ്ടുമായ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റു വാറണ്ട്. താരത്തിന്റെ പേരിലുള്ള നിർമ്‍മാണ കന്പനി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്മോർ കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിർമ്മാണക്കന്പനിയിലെ ജീവനക്കാരുടെ ശന്പളത്തിൽ നിന്ന് അഞ്ചു വർഷമായി ആദായ നികുതിയിനത്തിൽ നടൻ പണം പിടിച്ചെങ്കിലും അത് അടച്ചിരുന്നില്ല.
പരാതിയുമായി ബന്ധപ്പെട്ട് 2007ൽ വടപളനിയിലെ വിശാൽ ഫിലിം ഫാക്ടറിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു.
ജൂലൈ 24നായിരുന്നു കേസിൽ വിശാൽ ഹാജരാകേണ്ടിയിരുന്നത്. വിശാൽ എത്താതിരുന്നതിനാൽ വിചാരണ ആഗസ്റ്റ് 28ലേക്ക് മാറ്റി.

