25 വ്യത്യസ്ത വേഷങ്ങളിൽ ചിയാൻ വിക്രം


ചെന്നൈ: തന്റെ പുതിയ ചിത്രത്തിൽ ചിയാൻ വിക്രം പ്രത്യക്ഷപ്പെടുന്നത് 25 വ്യത്യസ്ത വേഷങ്ങളിൽ. താരത്തിന്റെ 58ആം ചിത്രമാണിത്. നേരത്തെ ശങ്കർ ഒരുക്കിയ അന്യൻ ‘ഐ’ തുടങ്ങിയ ചിത്രങ്ങളിലൂടെ വിത്യസ്തമാർന്ന വേഷപ്പകർച്ച നടത്തിയ താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. 

നയൻ‍താര പോലീസ് ഓഫീസറായെത്തിയ ത്രില്ലർ ചിത്രം ഇമൈക്ക നൊടികളിൽ‍ ഒരുക്കിയ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം 25 വേഷങ്ങളിലെത്തുന്നത്. 7 സ്ക്രീൻ സ്റ്റുഡിയോസും വയാകോം18 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എ.ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. 2008ൽ പുറത്തിറങ്ങിയ ദശാവതാരത്തിൽ കമൽഹാസൻ പത്ത് വ്യത്യസ്ത വേഷങ്ങളാണ് അവതരിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed