ദേശിയ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ നടൻ അജിത്തിന് ആദ്യ റൗണ്ട് ജയം
ചെന്നൈ: കോയന്പത്തൂരിൽ നടക്കുന്ന ദേശിയ ഷൂട്ടിംഗ് മത്സരത്തിന്റെ ആദ്യഘട്ടം നടൻ അജിത്ത് വിജയകരമായി പൂർത്തിയാക്കിയതായി റിപ്പോർട്ട്. ജൂലൈ 28 മുതൽ ആഗസ്റ്റ് 2 വരെ കോയമ്പത്തൂർ അവിനാശി റോഡിൽ ഉള്ള പി.ആർ എസ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. ചെന്നൈ റൈഫിൾ ക്ലബിന് വേണ്ടിയാണ് അജിത്ത് മത്സരിക്കുന്നത്.ഈ ക്ലബ്ബിന്റെ സജീവ പ്രവർത്തകനാണ് അജിത്. 10 എം.എം എയർ പിസ്റ്റൾ വിഭാഗത്തിലാണ് അജിത് മത്സരിക്കുന്നത്. അജിത്ത് മത്സരിക്കാൻ എത്തിയതോടെ ഗ്രൗണ്ടിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം റദ്ദു ചെയ്തു. മാധ്യമ പ്രവർത്തകർക്കും സ്ഥലത്തേക്ക് പ്രവേശനമില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അജിത്തിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോയന്പത്തൂർ, മധുര, ചെന്നൈ റൈഫിൾ ക്ലബുകൾ ചേർന്നാണ് മത്‌സരം സംഘടിപ്പിക്കുന്നത്.
മെക്കാനിക്സ്, റേസ്, കാറുകൾ തുടങ്ങി നിരവധി ഇഷ്ട വിനോദങ്ങളുണ്ട് താരത്തിന്. ഗൺ ഷൂട്ടിനോടുള്ള അജിത്തിന്റെ ഇഷ്ടം വളരെ പ്രശസ്തമാണ്. പുതിയ സിനിമ ‘നേർകൊണ്ട പറവൈ’ ആഗസ്റ്റ് 8 നു റിലീസ് ചെയ്യും. തുടർന്ന് മറ്റൊരു സിനിമയുടെ ഷൂട്ടിങംഗിനായി വിദേശത്ത് പോകാനിരിക്കുകയാണ് അജിത്.

