ഹോളിവുഡിൽ‍ ലഭിച്ച അവസരം നിരസിച്ചതിന് കാരണം വ്യക്തമാക്കി ചിയാൻ വിക്രം


ചെന്നൈ: നടൻ ചിയാൻ വിക്രത്തിന് ഒരു ഹോളിവുഡ് ചിത്രത്തിൽ‍ അവസരം ലഭിച്ചതും അദ്ദേഹം അത് നിരസിച്ചതും വലിയ വാർ‍ത്തയായിരുന്നു. ഇപ്പോഴിതാ എന്തു കൊണ്ടാണ് അത്തരമൊരു അവസരം വേണ്ടെന്ന് വെച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

അഭിനയ പ്രാധാന്യമില്ലാത്ത, താരതമ്യേന ചെറുതുമായ വേഷമായിരുന്നു തനിക്ക് അവർ‍ നൽ‍കാനിരുന്നതെന്നാണ് താരം പറയുന്നത് . ഇത് മനസ്സിലാക്കിയതിന് പിന്നാലെയായാണ് നോ പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു. മറ്റു ഭാഷകളിൽ‍ നിന്നും അവസരം തേടിയെത്തുന്പോൾ‍ അതിന്റെ പ്രാധാന്യത്തെ കുറിച്ചും മറ്റ് വിഷയങ്ങളെ കുറിച്ചുമൊക്കെ അഭിനേതാക്കൾ‍ ശ്രദ്ധിക്കണമെന്നും വിക്രം വ്യക്തമാക്കി.

പുതിയ ചിത്രമായ കടരം കൊണ്ടാനുമായാണ് വിക്രം ഇനി പ്രേക്ഷകർ‍ക്ക് മുന്നിലേക്കെത്തുന്നത്. ജൂലൈ 19ന് ചിത്രം തിയേറ്ററുകളിലെത്തും. വിമൽ‍ സംവിധാനം ചെയ്യുന്ന കർ‍ണ്ണനിലും വിക്രം പ്രധാനവേഷം ചെയ്യുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed