ഗായിക സിത്താരയുടെ മകൾ‍ അഭിനയ രംഗത്തേയ്ക്ക്


കൊച്ചി: പ്രശസ്ത ഗായിക സിത്താര കൃഷ്ണകുമാറിന്റെ മകൾ‍ സാവൻ‍ ഋതു അഭിനയരംഗത്തേക്ക്. സുദേഷ് ബാലൻ സംവിധാനം ചെയ്യുന്ന ‘സാക്ഷാത്ക്കാരം’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സാവൻ ഋതുവിന്റെ അരങ്ങേറ്റം. ചിത്രത്തിൽ‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്റെ അച്ഛൻ സജീഷിനൊപ്പം ലൊക്കേഷനിൽ‍ എത്തിയ സാവന്‍ ഋതു ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

അഭിനയിക്കുന്നതിന്റെ സന്തോഷവും ആകാംക്ഷയുമാണ് സായുവിനിപ്പോൾ‍ എന്നും സായുവിനൊപ്പം തങ്ങളും സന്തോഷിക്കുന്നു എന്നും സിത്താ ഫേസ്ബുക്കിൽ‍ കുറിച്ചു. ‘സാവന്‍ ഋതു⊃മികച്ച അഭിനേത്രി. കഴിവുള്ള, അർ‍പ്പണബോധമുള്ള കലാകാരന്മാരുടെ കുടുംബത്തിൽ‍ നിന്നാണ് വരുന്നത്. അവളുടെ ആദ്യ ചിത്രം സംവിധാനം ചെയ്യാൻ‍ കഴിഞ്ഞതിൽ‍ സന്തോഷം. എനിക്കുറപ്പാണ് അവളുടെ മാതാപിതാക്കൾ‍ അവളെക്കുറിച്ചോർ‍ത്ത് ഒരു നാൾ‍ അഭിമാനിക്കും’. ചിത്രത്തിന്റെ സംവിധായകൻ‍ സുദേഷ് ബാലൻ ഫേ‌സ്ബുക്കിൽ‍ കുറിച്ചു. ഐ.ഐ.ടി ബോംബെയിലെ പ്രഫസറാണ് അദ്ദേഹം.

സിത്താരയെ പോലെ തന്നെ മകളും ഒരു നല്ല ഗായികയാണ്. അടുത്തിടെ സിത്താരയും സായുവും ചേർ‍ന്ന് ‘ഉയരെ’ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനം ആലപിച്ചത് സോഷ്യൽ‍ മീഡിയയിൽ‍ വൈറലായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed