ഫോട്ടോ ആവശ്യപ്പെട്ട് ഭീഷണി ; ഏഷ്യക്കാരന് ശിക്ഷ വിധിച്ചു
അബുദാബി: സമൂഹമാധ്യമത്തിലൂടെ ഫോട്ടോ ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ ഏഷ്യക്കാരന് ശിക്ഷ വിധിച്ചു. ഒരു വര്‍ഷം തടവും 21,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ച കീഴ്ക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. പ്രതിയെ ശിക്ഷയ്ക്കുശേഷം നാടുകടത്താനും ഉത്തരവില്‍ പറയുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ പ്രതി സൈബര്‍ കുറ്റം ചെയ്തതായി തെളിഞ്ഞു. പ്രാഥമിക കോടതിയും ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
സ്നാപ്ചാറ്റിലൂടെ യുവതിയുമായി ബന്ധം സ്ഥാപിച്ച പ്രതി ഒട്ടേറെ സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതിനൊടുവിലാണ് ചിത്രം അയയ്ക്കാന്‍ ആവശ്യപ്പെട്ട് ഭീക്ഷണിപെടുത്തിയത്.

