ടൊവിനോയ്ക്ക് അന്താരാഷഷ്ട്ര പുരസ്കാരം; ചിത്രം ദി ഓസ്‌കാര്‍ ഗോസ് ടു


കൊച്ചി: ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത  ടൊവിനോ ചിത്രം ദി ഓസ്‌കാര്‍ ഗോസ് ടുവിന് അന്താരാഷ്ട്ര പുരസ്‌കാരം. കാനഡയിലെ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെ സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ് മികച്ച നടനായും സലിം മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമ, മികച്ച സഹ നടി തുടങ്ങിയ പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി.

അവാര്‍ഡ് നേടിയതിലെ സന്തോഷം ടൊവീനോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. മറ്റൊരു സ്വപ്നവും യാഥാര്‍ത്ഥ്യമായി എന്നാണ് അവാര്‍ഡ് ലഭിച്ചതിനെ കുറിച്ച് ടൊവീനോ കുറിച്ചത്. ഒരു അന്താരാഷ്ട്ര പുരസ്‌കാരം നേടാനാകുമെന്ന് സ്വകാര്യ സ്വപ്നങ്ങളില്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും ഇത് സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമാണെന്നും താരം കുറിച്ചു.

അനു സിത്താരയാണ് ചിത്രത്തില്‍ നായിക.  സിദ്ദീഖ്, സലിം കുമാര്‍, ശ്രീനിവാസന്‍,ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കേരളത്തിലും കാനഡയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed