ബ​ച്ച​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെയ്യപ്പെട്ടു


ന്യൂഡൽഹി: അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോ. ഇന്നലെ രാത്രി വൈകിയാണ് സംഭവം. ബച്ചന്‍റെ ട്വിറ്റർ ഹാൻഡിലിന്‍റെ പ്രൊഫൈൽ ചിത്രം അദ്ദേഹത്തിന്‍റേത് തന്നെ ആയിരുന്നു. എന്നാൽ, ഹാക്ക് ചെയ്തവർ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ചിത്രമാണ് പ്രൊഫൈലായി നൽകിയത്. "പാക്കിസ്ഥാനെ സ്നേഹിക്കൂ..' തുടങ്ങിയ ട്വീറ്റുകളും പേജിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടിരുന്നു. റംസാൻ മാസത്തിൽ ഇന്ത്യ ദയയില്ലാതെ മുസ്‌ലീം സമുദായത്തിൽപ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്‌ലീംങ്ങൾ ഇതിന് പകരം ചോദിക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നുമായിരുന്നു ഒരു ട്വീറ്റ്.

തുർക്കിഷ് ഫുട്ബോൾ കളിക്കാർക്കെതിരെയുള്ള ഐസ്ലൻഡ് റിപ്പബ്ലിക്കിന്‍റെ മോശം പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വലിയ സൈബർ ആക്രമണത്തിന്‍റെ തുടക്കമാണിതെന്നും മറ്റൊരു ട്വീറ്റിൽ രേഖപ്പെടുത്തിയിരുന്നു. ഐൽദിസ് തിം തുർക്കിഷ് സൈബർ ആർമിനി എന്നപേരും ചില ട്വീറ്റുകൾക്കൊപ്പം ഉപയോഗിച്ചിരുന്നു. അക്കൗണ്ടിന്‍റെ കവർ ചിത്രവും ഹാക്കർമാർ മാറ്റി. 

You might also like

Most Viewed