കരുനാഗപ്പള്ളിയിൽ വൻ തീപിടിത്തം: രണ്ട് സൂപ്പർമാർക്കറ്റുകൾ കത്തി നശിച്ചു

കൊല്ലം: കരുനാഗപ്പള്ളിയിൽ പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ ദേശീയപാതയ്ക്കരികിലെ രണ്ട് സൂപ്പർമാർക്കറ്റുകൾ പൂർണമായും കത്തി നശിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് തെക്ക് കോട്ടക്കുഴിയില്‍ അബ്ദുൽ സലാമിന്റെ കോട്ടക്കുഴി മാർജിൻ ഫ്രീ മാർക്കറ്റും ക്ലാപ്പന ഇളശ്ശേരിൽ ഹൗസിൽ ഷൗക്കത്തലിയുടെ സ്മാർട്ട് സൂപ്പർ ഷോപ്പിയുമാണു കത്തി നശിച്ചത്. പുലർച്ചെ രണ്ടരയോടെയാണു സംഭവം. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസാണ് തീ പടരുന്നത് ആദ്യം കണ്ടെത്തിയത്.
ആദ്യം സ്മാർട്ട് സൂപ്പർ ഷോപ്പിയുടെ ഭാഗത്താണ് തീ പടർന്നത്. തുടർന്നു മാർജിൻ ഫ്രീ മാർക്കറ്റ് ഭാഗത്തേക്ക് തീ ആളി പടരുകയായിരുന്നു. കടയിലെ സാധന സാമഗ്രികൾ പൂർണമായും കത്തി അമർന്നു. കോടികളുടെ നഷ്ടം കണക്കാക്കുന്നു.