കാസ്റ്റിംഗ് കോൾ.....

കൊച്ചി: മുക്കുത്തി എന്ന ഹിറ്റ് ഷോർട്ട് ഫിലിമിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ എ.ഡി ഗിരീഷ് സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമയിലേക്ക് പുതുമുഖതാരങ്ങളെ തേടുന്നു. പ്രശസ്ത ക്യാമറാമാൻ ജോമോൻ ടി ജോൺ ആദ്യമായി നിർമ്മാണ സംരംഭത്തിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 17നും20നും ഇടയ്ക്ക് പ്രായമുള്ള ആൺകുട്ടികളെയും 16നും 20നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടികളെയുമാണ് സിനിമയ്ക്ക് ആവശ്യമുള്ളത്. തൃശൂർ, എറണാകുളം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. ഓഡിഷനിലൂടെയായയിരിക്കും സിനിമയിലെ നായകനെയും നായികയെയും തിരഞ്ഞെടുക്കുക. ചാർളിയിലൂടെ മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന അവാർഡ് നേടിയ ക്യാമറാമാൻ ജോമോൻ ടി. ജോൺ, ചാർളിയിലൂടെ സ്വതന്ത്ര എഡിറ്ററായ ഷമീർ മുഹമ്മദ്, ഷെബിൻ ബെക്കർ എന്നിവർ ചേർന്നാണ് പുതിയ സിനിമ നിർമ്മിക്കുന്നത്. അഭിനയിക്കാൻ താൽപര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത ഫോട്ടോസും, ബയോഡാറ്റയും ഒരു മിനിറ്റിൽ കവിയാത്ത പെർഫോമൻസ് വീഡിയോയും thanneermathanaudition@gmail.com മെയിലിൽ അയക്കണം. സിനിമയുടെ ചിത്രീകരണം മാർച്ച് അവസാനവാരത്തോടെ ആരംഭിക്കും.