അഞ്ജലി മേനോൻ ചിത്രം: നാളെ ചിത്രീകരണം ആരംഭിക്കും

വിവാഹ ശേഷം നസ്രിയ തിരിച്ചെത്തുന്ന, അഞ്ജലി മേനോൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം നാളെ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജും പാർവ്വതിയുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ടു കൺട്രീസിന് ശേഷം രജപുത്ര ഇന്റർ നാഷണലിന്റെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. വിജയരാഘവൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പറവയുടെ ക്യാമറാമാൻ ലിറ്റിൽ സ്വയന്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഊട്ടിയിലാണ് ചിത്രം ആരംഭിക്കുന്നത്. ദുബൈ മറ്റൊരു പ്രധാന ലൊക്കേഷനാണ്. സംഗീതം എം. ജയചന്ദ്രൻ. ഒപ്പം ബോളിവുഡിൽ നിന്നുള്ള രഘു ദീക്ഷിതും പാട്ടൊരുക്കുന്നുണ്ട്.