മണിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ വിനയൻ സിനിമയൊരുക്കുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തന്റെ രചന രചന നിർവ്വഹിക്കുന്നത് വിനയൻ തന്നെയാണ്. എന്നൽ കലാഭവൻ മണിയുടെ ജീവചരിത്രമല്ല ചിത്രം പറയുന്നതെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. ഒന്നര വർഷയമായി മനസ്സിൽ തോന്നിയ സ്വപ്‌നമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. ആ മഹാനായ കലാകാരന് കൊടുക്കുന്ന ആദരവായി ഈ സിനിമ സമർപ്പിക്കുകയാണെന്ന് വിനയൻ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നവംബർ 5ന് നടക്കും. പുതുമുഖം രാജാമണിയാണ് പ്രധാനവേഷത്തിലെത്തുന്നത്. ആൽഫാ ഫിലിംസിനുവേണ്ടി ഗ്ലാസ്റ്റൺ ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്. ഉമ്മർ മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. സംഗീതം ബിജിപാൽ, ഛായാഗ്രഹണം പ്രകാശ്കുട്ടി.