പുലിയുടെ ‘ഡ്യൂപ്പ്’ : പ്രചരണത്തിനു മറുപടിയുമായി സംവിധായകൻ

മലയാളസിനിമയെ ആദ്യമായി 100 കോടി ക്ലബ്ബില്‍ കടത്തിയ 'പുലിമുരുകന്‍' എന്ന ചിത്രത്തിൽ മോഹന്‍ലാലും പുലിയും തമ്മിലുള്ള സംഘട്ടനരംഗങ്ങൾ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ യഥാര്‍ഥ കടുവയെ ഉപയോഗിച്ച് അപകടകരമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രീകരിച്ചുവെന്ന് സംവിധായകനും സംഘട്ടനസംവിധായകനും അവകാശപ്പെട്ടിരുന്നു. എന്നാൽ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കാണപ്പെടുന്ന കടുവയുടെ ഒരു ബൊമ്മയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം.
സംഘട്ടനരംഗങ്ങളില്‍ യഥാര്‍ഥ പുലിയെ ഉപയോഗിച്ചെന്ന പുലിമുരുകന്‍ അണിയറക്കാരുടെ അവകാശവാദം തെറ്റാണെന്നാണ് ചില ചിത്രങ്ങള്‍ തെളിവെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പലരുടെയും ആരോപണം. കടുവയുടെ ഡമ്മിയ്‌ക്കൊപ്പം പുലിമുരുകന്റെ മേക്കപ്പില്‍ മോഹന്‍ലാലുമുള്ള ചിത്രങ്ങൾ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇതിന്റെ വിശദീകരണവുമായി സംവിധായകൻ വൈശാഖ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
സംഘട്ടനരംഗങ്ങളില്‍ യഥാര്‍ഥ പുലിയെ ഉപയോഗിച്ചെന്ന പുലിമുരുകന്‍ അണിയറക്കാരുടെ അവകാശവാദം തെറ്റാണെന്നാണ് ഈ ചിത്രങ്ങള്‍ തെളിവെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പലരുടെയും ആരോപണം. എന്നാല്‍ സിനിമയ്ക്ക് ആവശ്യമായ ഷോട്ട് എടുക്കുന്നതിന് മുന്‍പ് അത് ക്യാമറയില്‍ എങ്ങനെ പതിയണമെന്നും എന്തൊക്കെയാണ് അളവുകളെന്നും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡമ്മിയാണ് അതെന്ന് സൗത്ത്‌ലൈവിനോട് സംവിധായകന്‍ വൈശാഖിന്റെ മറുപടി.
യഥാര്‍ഥ ചിത്രീകരണം ആരംഭിക്കുംമുന്‍പ് ക്യാറയില്‍ നിന്നുള്ള കടുവയുടെ ദൂരവും ആംഗിളുമൊക്കെ അറിയാനാണ് അത്തരത്തില്‍ ഡമ്മി ഉണ്ടാക്കിയത്. ചിത്രീകരണത്തിന് ഉപയോഗിച്ച ജീവനുള്ള കടുവയുടെ അതേ വലുപ്പവും ഭാരവുമൊക്കെയുള്ള ഡമ്മി നിര്‍മ്മിച്ചെടുക്കുകയായിരുന്നെന്ന് വൈശാഖ് പറഞ്ഞു.
വൈശാഖിന്റെ പോസ്റ്റിന്റെ പൂർണരൂപം :
"ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളിലുള്ളത് ഞങ്ങള്‍ ഉണ്ടാക്കിയ കടുവയുടെ ഡമ്മിയാണ്. യഥാര്‍ഥ ചിത്രീകരണം ആരംഭിക്കുംമുന്‍പ് ക്യാറയില്‍ നിന്നുള്ള കടുവയുടെ ദൂരവും ആംഗിളുമൊക്കെ അറിയാനാണ് അത്തരത്തില്‍ ഡമ്മി ഉണ്ടാക്കിയത്. ചിത്രീകരണത്തിന് ഉപയോഗിച്ച ജീവനുള്ള കടുവയുടെ അതേ വലുപ്പവും ഭാരവുമൊക്കെയുള്ള ഡമ്മി നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ഫിലിംമേക്കിംഗിന്റെ സാങ്കേതിക വശത്തുനിന്ന് പറഞ്ഞാല്‍ അത് ചിത്രീകരണസമയത്ത് മികച്ച റിസല്‍ട്ട് ലഭിക്കാന്‍വേണ്ടി മുന്‍കൂട്ടിയുള്ള ഒരു തയ്യാറെടുപ്പാണ്. തീര്‍ത്തും സാങ്കേതികമായ ഒരു ജോലി. സിനിമയുടെ സാങ്കേതിരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണിത്. പിന്നെ ഒന്ന് ചിന്തിച്ചുനോക്കിയാല്‍ പോരേ? ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കടുവയുടെ ഒരു ബൊമ്മയല്ലേ കാണുന്നത്? അതുപയോഗിച്ച് എങ്ങനെയാണ് സിനിമയില്‍ കണ്ടതുപോലെ മൂവ്‌മെന്റ് സാധ്യമാവുക?"
-വൈശാഖ്