മുഹറഖ് 'കാസിനോ പാർക്ക്' നവീകരണത്തിനുശേഷം ജനങ്ങൾക്കായി തുറന്നുകൊടുത്തു


പ്രദീപ് പുറവങ്കര

മനാമ: മുഹറഖിലെ ചരിത്രപ്രസിദ്ധമായ 'കാസിനോ പാർക്ക്' വിപുലമായ നവീകരണ ജോലികൾക്ക് ശേഷം പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. 6,17,000 ബഹ്‌റൈൻ ദിനാർ ചെലവഴിച്ചാണ് 23,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പാർക്ക് പൂർണ്ണമായി നവീകരിച്ചിരിക്കുന്നത്.

മുഹറഖ് മുനിസിപ്പൽ കൗൺസിലിന്റെ നിർദ്ദേശപ്രകാരം 2023 പകുതിയോടെയാണ് പാർക്കിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നിർദ്ദേശപ്രകാരമാണ് മുഹറഖിന്റെ ചരിത്രപരമായ തനിമ നിലനിർത്തിക്കൊണ്ട് പാർക്ക് വികസിപ്പിച്ചത്. മുനിസിപ്പാലിറ്റി കാര്യ കൃഷി മന്ത്രി വായേൽ അൽ മുബാറക് പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുഹറഖ് ഗവർണർ സൽമാൻ ബിൻ ഹിന്ദി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

1960-കളുടെ അവസാനത്തിൽ നിർമ്മിച്ച ഈ പാർക്ക്, മുൻകാലങ്ങളിൽ ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ വിനോദ കേന്ദ്രമായും പിന്നീട് ജനങ്ങളുടെ പ്രിയപ്പെട്ട പൊതുഇടമായും മാറിരുന്നു. എന്നാൽ നവീകരണത്തിന് മുൻപ് പലതവണ സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങൾക്കും നശീകരണ പ്രവർത്തനങ്ങൾക്കും പാർക്ക് ഇരയായിരുന്നു.

23,158 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന പാർക്കിൽ കുട്ടികൾക്കായുള്ള സുരക്ഷിതമായ കളിസ്ഥലങ്ങൾ, മൾട്ടി പർപ്പസ് സ്പോർട്സ് കോർട്ട്, വാക്കിംഗ് ട്രാക്കുകൾ, സുരക്ഷാ ക്യാമറകൾ, എക്സർസൈസ് ഏരിയ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. തണലിനായി 480-ലധികം പുതിയ മരങ്ങളും പതിനായിരത്തിലധികം ചതുരശ്ര മീറ്ററിൽ പച്ചപ്പും ഒട്ടോമാറ്റിക് ജലസേചന സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

article-image

sdfdfsdfs

article-image

dfsffdsfdsdfs

article-image

adsdfdfsdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed