രോഗകാലത്ത് വിളിച്ചത് മമ്മൂട്ടിയാണെന്ന വാര്‍ത്ത തെറ്റെന്ന് മംമ്ത മോഹന്‍ദാസ്

രണ്ടാമതും കാന്‍സര്‍ പിടിപെട്ട് ചികിത്സയിലിരിക്കേ സിനിമാ മേഖലയില്‍ നിന്ന് തന്നെ വിളിച്ചിരുന്ന ഒരേ ഒരാള്‍ മമ്മൂട്ടിയാണെന്ന വാര്‍ത്ത തെറ്റെന്ന് മംമ്ത മോഹന്‍ദാസ്.എങ്ങനെയാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവന്നതെന്നറിയില്ല.എല്ലായ്‌പ്പോഴും പിന്തുണ നല്‍കിയ ഒരാളാണ് മമ്മൂക്കയെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല.അദ്ദേഹത്തിന്റെ ആരാധകരാരും ഇങ്ങനെ പറയുന്നത്.രോഗകാലത്ത് സിനിമാ മേഖലയില്‍ നിന്ന് വിളിച്ച് വിവരം തിരക്കിയിരുന്നത് മമ്മൂട്ടി മാത്രമാണെന്ന വാര്‍ത്തയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മംമ്ത.അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയ ശേഷം മലയാള സിനിമയുമായി ഒരു ബന്ധവുമില്ലായിരുന്നു. മമ്മൂക്കയെക്കുറിച്ച് ഞാന്‍ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. അദ്ദേഹവുമായി സംസാരിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷമായിട്ടുണ്ടാവും. ഞാന്‍ പറഞ്ഞത് അദ്ദേഹത്തെ എപ്പോള്‍ എവിടെവച്ച് കണ്ടാലും, അത് എത്രനാള്‍ കഴിഞ്ഞിട്ടാണെങ്കിലും പറഞ്ഞുനിര്‍ത്തിയിടത്തുനിന്ന് സംസാരം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ്,മംമ്ത പറഞ്ഞു.ദിലീപ്, ഇന്ദ്രജിത്ത്, കെപിഎസി ലളിത, ഇന്നസെന്റ്, രാജീവ് പിള്ള തുടങ്ങിയവരൊക്കെ വിളിച്ചിട്ടുണ്ട്. ദിലീപുമായി ഉള്ളത് നാട്യവും കാപട്യവുമില്ലാത്ത സൗഹൃദമാണ്. മനസ് തുറന്ന് സംസാരിക്കാനും കളിയാക്കാനുമൊക്കെ പറ്റുന്ന തരത്തിലുള്ള ബന്ധമാണുള്ളതെന്നും മംമ്ത പറഞ്ഞു.ദുരിതകാലത്ത് കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അക്കൂട്ടത്തില്‍ സിനിമയിലും പുറത്തും ഉള്ളവര്‍ ഉണ്ടായിരുന്നു. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നത് ഒട്ടും ഇഷ്ടമല്ല. പ്രത്യേകിച്ചും രോഗം വന്ന ശേഷം. അതിനാലാണ് അമേരിക്കയിലേക്ക് വീട്ടുകാരെ പോലും കൂട്ടാതെ പോയതെന്ന് മംമ്ത പറഞ്ഞു.