ബിജെപി നേതൃസ്ഥാന തെരഞ്ഞെടുപ്പ് ഈ മാസം 18നും 23നും ഇടയില്‍ നടന്നേക്കുമെന്ന് സൂചന


ന്യൂഡല്‍ഹി: ബിജെപി നേതൃസ്ഥാന തെരഞ്ഞെടുപ്പ് ഈ മാസം 18നും 23നും ഇടയില്‍ നടന്നേക്കുമെന്ന് സൂചന. പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനത്ത് അമിത് ഷാ തന്നെ തുടര്‍ന്നേക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യം സംബന്ധിച്ച് പാര്‍ട്ടി എംപിയും റിട്ടേണിംഗ് ഓഫീസറുമായ അവിനാഷ് റായ് ഖന്ന അടുത്ത ദിവസം വ്യക്തമായ സൂചന നല്‍കും. രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ ഭാരവാഹി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ആര്‍എസ്എസിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാന തല തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായത്. ആര്‍എസ്എസുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ സ്വന്തം ടീമിനെ തെരഞ്ഞെടുക്കാന്‍ ഷായ്ക്ക് സാധിച്ചേക്കും. മുന്‍ ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗ് തെരഞ്ഞെടുത്ത കേന്ദ്ര സമിതി അംഗങ്ങളാണ് 51-കാരനായ ഷായ്ക്കൊപ്പം ഇതുവരെ ഉണ്ടായിരുന്നത്. പ്രസിഡന്റായി തുടരാന്‍ സാധിച്ചാല്‍ സ്വന്തം സംഘത്തെ തെരഞ്ഞെടുക്കാനുള്ള അവസരമാകും അമിത് ഷായ്ക്ക് ലഭിക്കുക. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ 2016 ഷായ്ക്കായി കാത്തുവച്ചിരിക്കുന്നത് ആസാം, ബംഗാള്‍, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed