സുരക്ഷ കുറയ്ക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു; ആമിര്‍ ഖാന്‍



മുംബൈ: തനിക്കുള്ള സുരക്ഷ കുറയ്ക്കാനുള്ള മുംബൈ പൊലീസിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് നടന്‍ ആമിര്‍ ഖാന്‍. പൊലീസിനെ ഈ നഗരത്തിന് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കട്ടെ. തനിക്ക് എന്നെങ്കിലും സുരക്ഷ വേണ്ടി വന്നാല്‍ പൊലീസ് അത് ഉറപ്പാക്കും. തനിക്ക് അവരെ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്കിലാണ് ആമിര്‍ പ്രതികരിച്ചത്.25 ബോളിവുഡ് താരങ്ങളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാനാണ് മുംബൈ പൊലീസ് തീരുമാനിച്ചത്. പൊലീസ് സേനയെ കൂടുതല്‍ ഫലപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനായാണ് തീരുമാനമെന്നാണ് വിശദീകരണം. സുരക്ഷ വെട്ടിക്കുറയ്ക്കപ്പെട്ടവരില്‍ ഷാരൂഖ് ഖാനും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ സേവനം മാത്രമാണ് ലഭിക്കുക. അതേസമയം അമിതാബ് ബച്ചന്‍, ദിലീപ് കുമാര്‍, ലത മങ്കേഷ്കര്‍ എന്നിവര്‍ക്ക് ഇതുവരെ നല്‍കിയിരുന്ന സുരക്ഷ തുടര‌ും. നാല് സായുധ പൊലീസ് കോണ്‍സ്റ്റബിള്‍മാരും എസ്‌കോര്‍ട്ട് വാഹനവുമടങ്ങുന്ന സുരക്ഷ ഇവര്‍ക്ക് തുടര്‍ന്നും ലഭിക്കും.മൈ നെയിം ഈസ് ഖാന്‍ എന്ന സിനിമയുടെ റിലീസോടെയാണ് ഷാരൂഖിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. പികെ എന്ന ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ആമിര്‍ ഖാന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. അസഹിഷ്ണുതയ്ക്കെതിരായ പരാമര്‍ശത്തോടെ ഇരുവര്‍ക്കും ഭീഷണി നേരിടേണ്ടിവന്നു. തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. എന്നാല്‍ നിലവില്‍ ഭീഷണിയില്ലെന്നാണ് പൊലീസിന്‍രെ വിലയിരുത്തല്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed