കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു; പവന് 40,562 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന രേഖപ്പെടുത്തി. സ്വർണം ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും ഉയർന്ന് ഗ്രാമിന് 5,070 രൂപയും പവന് 40,562 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയർന്നു. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. രൂപ കൂടുതൽ ദുർബലമായി 76.99ലേക്ക് എത്തിയതോടെയാണ് സ്വർണവില കുതിച്ചുകയറിയത്. റഷ്യ − യുക്രെയ്ൻ യുദ്ധം തുടരുന്നതാണ് സ്വർണവിലയിൽ വർധന ഉണ്ടാകാൻ കാരണമായത്.
2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപകാലത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു. വൻകിട നിക്ഷേപകർ വീണ്ടും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് ഇന്നുള്ളത്. ഈ സ്ഥിതി തുടർന്നാൽ സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുമെന്ന് വിദഗ്ധർ ആഭിപ്രായപ്പെട്ടു.