കാവ്യാ മാധവന്‍റെ ലക്ഷ്യ ബൂട്ടിക്കിൽ തീപിടിത്തം

നടി കാവ്യാ മാധവന്‍റെ ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളി ലക്ഷ്യ ബൂട്ടിക്കിൽ തീപിടിത്തം. ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. അഞ്ചരയോടെ തീയണച്ചതായി അഗ്നിശമനസേന അറിയിച്ചു.
തുണികളും തയ്യൽ മെഷീനുകളും കത്തിനശിച്ചു. തേപ്പ്പെട്ടിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.