യുക്രെയ്‍ൻ അധിനിവേശം: റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപന നിർത്തിവച്ചു


യുക്രെയ്‍ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപന നിർത്തിവച്ചു. ആപ്പിൾ പേ, ആപ്പിൾ മാപ്പ് തുടങ്ങിയ സേവനങ്ങളും പരിമിതപ്പെടുത്തി. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് ∀അഗാധമായ ഉത്കണ്ഠ∍ ഉണ്ടെന്നും ആക്രമണത്തിന്‍റെ ഇരകൾക്കൊപ്പം നിലകൊള്ളുമെന്നും ഐഫോൺ ഭീമൻ അറിയിച്ചു. നേരത്തെ, ഗൂഗിളും റഷ്യക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. റഷ്യൻ സർ‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആർ‍ടിയെയും (ΡΤ) മറ്റ് ചാനലുകളേയും പരസ്യ വരുമാനം ലഭിക്കുന്നതിൽ‍ നിന്ന് ഗൂഗിൾ വിലക്കി. ഈ മാധ്യമങ്ങൾ‍ക്ക് അവരുടെ വെബ്‌സൈറ്റുകൾ, ആപ്പുകൾ‍, യൂട്യൂബ് വീഡിയോകൾ‍ എന്നിവയിൽ‍ നിന്ന് പരസ്യ വരുമാനം ലഭിക്കില്ല.

സർ‍ക്കാർ‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെയും അവരുടെ വെബ്‌സൈറ്റുകളിൽ‍ നിന്നും ആപ്പുകളിൽ‍ നിന്നും വരുമാനമുണ്ടാക്കുന്നത് ഗൂഗിൾ‍ വിലക്കിയിട്ടുണ്ട്. ഗൂഗിൾ‍ ടൂളുകൾ‍ ഉപയോഗിച്ച് പരസ്യങ്ങൾ‍ നൽ‍കാനും റഷ്യൻ‍ മാധ്യമങ്ങൾ‍ക്ക് സാധിക്കില്ല. ഫേസ്ബുക്കും സമാനമായ നടപടി കൈകൊണ്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed