കോവിഡ് ; ഒരു വാഹനം പോലും വിറ്റഴിയാതെ മാരുതി സുസൂക്കി


ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി ഏപ്രില്‍ മാസം ഒരു വാഹനം പോലും വിറ്റഴിച്ചില്ല. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാഹന നിര്‍മാതാക്കളുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. എന്നാല്‍ മുന്ദ്ര പോര്‍ട്ട് വഴി 632 വാഹനങ്ങള്‍ കയറ്റി അയച്ചതായും കമ്പനി അറിയിച്ചു. 

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മാനിച്ച് മാരുതി സുസുക്കി എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും മാര്‍ച്ച് 22ന് നിര്‍ത്തിവച്ചിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മാനേസര്‍ പ്ലാന്‍റില്‍ ഒറ്റ ഷിഫ്റ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മാരുതി സുസൂക്കി അറിയിച്ചു. ഇവിടെ മാത്രം 4,696 ജീവനക്കാര്‍ ഇവിടെ മാത്രം ജോലി ചെയ്യുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed