കൊവിഡ്; ചൈന നേരിടുന്നത് വൻ സാമ്പത്തിക പ്രതിസന്ധി


ന്യൂഡൽഹി:കൊവിഡ് വൈറസ് പ്രതിസന്ധി മൂലം 1970 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട് ചൈന. ഫാക്ടറി പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ജിഡിപി വളർച്ച കുത്തനെ ഇടിഞ്ഞു. 1970 നു ശേഷമുള്ള ഏറ്റമുള്ള വലിയ പ്രതിസന്ധിയിലൂടെയാണ്  കടന്നു പോകുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾ പഴയ പടിയാകാൻ ചൈനയ്ക്ക് വിചാരിച്ചതിലും കൂടുതൽ സമയം വേണ്ടി വന്നേക്കും.

ചൈനയുടെ സമ്പദ് വ്യവസ്ഥയിൽ 16 ശതമാനം വരെ ഇടിവുണ്ടായേക്കാം എന്നായിരുന്നു പ്രവചനങ്ങൾ. ചൈനയിൽ ഉദാരവൽക്കരണ നടപടികൾ നടപ്പാക്കിയ 1979 ലേതിനു മുന്നുള്ള വളർച്ചാ നിരക്കിലേക്ക് കാര്യങ്ങൾ പോയേക്കും എന്നാണ് സൂചന. ഈ സാമ്പത്തിക വർഷത്തിൻറെ അവസാന പാദം വരെ നിലവിലെ അവസ്ഥയിൽ നിന്ന് ഒരു തിരിച്ചു വരവ് സാധ്യമല്ലെന്നാണ് ചൈനീസ് സാമ്പത്തിക വിദ്ഗധരുടെയും നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed