സി.എഫ് മോട്ടോ ഇന്ത്യയിൽ
ന്യൂഡൽഹി: ചൈനീസ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ സി.എഫ് മോട്ടോ ഇന്ത്യയിലെത്തി. 300 എൻകെ, 650എൻകെ, 650എംടി, 650ജിടി എന്നീ നാല് മോഡലുകളാണ് സിഎഫ് മോട്ടോയിൽ നിന്ന് ആദ്യം ഇന്ത്യയിലെത്തിയത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എഎംഡബ്ല്യു മോട്ടോർസൈക്കിളുമായി സഹകരിച്ചാണ് സിഎഫ് മോട്ടോയുടെ ഇന്ത്യയിലെ പ്രവർത്തനം.

