ലെ​നോ​വോ ഈ​ഗോ വീ​ണ്ടും വി​പ​ണി​യി​ലേക്ക്


കൊച്ചി: ലെനോവോയുടെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച ഡിജിറ്റൽ സ്മാർട് വാച്ച് ലെനോവോ ഈഗോ വീണ്ടും വിപണിയിൽ. പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ ഇതു വിപണി പിടിച്ചടക്കിയിരുന്നു. വളരെ പെട്ടെന്നുതന്നെ സ്റ്റോക്ക് കഴിയുംവിധത്തിലായിരുന്നു ഇതിന് ആവശ്യക്കാരെത്തിയത്.  വീണ്ടും വിപണിയിലെത്തിയ ഉത്പന്നം ക്രോമയിലും ഫ്ലിപ്കാർട്ടിലും 1,999 രൂപയ്ക്കു ലഭ്യമാണ്. 20 ദിവസം ചാർജ് നിൽക്കുന്ന ബാറ്ററി ഇതിന്‍റെ പ്രധാന പ്രത്യേകതയാണ്. ഹൃദയ സ്പന്ദന നിരക്ക്, സ്റ്റെപ്പ്, ഉറക്കം, ആക്ടിവിറ്റി എന്നിവ ട്രാക്ക് ചെയ്യുന്ന ഫിറ്റ്നസ് ഫീച്ചറുകൾ ഇതിന്‍റെ മറ്റൊരു സവിശേഷതയാണ്. 

42 ഗ്രാം ഭാരമുള്ള ലോനോവോ ഈഗോ 50 മീറ്റർ ആഴം വരെ വാട്ടർ റസിസ്റ്റന്‍റുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed