വെസ‌്പ അര്‍ബന്‍ ക്ലബ് വിപണിയില്‍


കൊച്ചി പ്രമുഖ Cക്രവാഹന നിർമാതാക്കളായ പിയാജിയോ 125 സിസി ശ്രേണിയിൽ വെസ‌്പ അർബൻ ക്ലബ് വിപണിയിലിറക്കി. മൂന്ന് വാൽവ് 125 സിസി എൻജിൻ, കൂടുതൽ സുരക്ഷയ്ക്കായി കംബൈൻഡ് ബ്രേക്കിങ‌് സിസ്റ്റം, ഒരു ക്ലിക്കിൽ ഓപ്പറേറ്റ് ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മൊബൈൽ കണക്ടിവിറ്റി ഇൻസ്റ്റാൾ ചെയ്യാനുള്ള അധിക പ്രൊവിഷനുകൾ തുടങ്ങിയവ കമ്പനി വാഗ്ദാനം ചെയ്യുന്നു.  
വെസ‌്പ അർബൻ ക്ലബ് പുത്തൻ ട്രെൻഡിൽ പുത്തൻ സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ്  അവതരിപ്പിച്ചിരിക്കുന്നതെന്നും വെസ‌്പ ആരാധകർ ഇത് നന്നായി വിലമതിക്കുമെന്ന് വിശ്വാസമുണ്ടെന്നും പിയാജിയോ ഇന്ത്യയുടെ സിഇഒയും എംഡിയുമായ ഡിയെഗോ ഗ്രാഫി പറഞ്ഞു.

മഞ്ഞ, ചുവപ്പ് , അസ്സൂറോ പ്രോവെൻസ, മെയ്സ് ഗ്രേ  എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില  72,190 രൂപയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed