കേരളത്തിൽ റെക്കോഡ് വിൽപ്പനയുമായി എം ഫോൺ

കൊച്ചി : കേരള വിപണിയിൽ എം ഫോണിന് റെക്കാഡ് വിൽപ്പന. പ്രമുഖ സ്മാർട് ഫോൺ ബ്രാൻഡുകൾക്ക് വെല്ലുവിളിയാവുന്ന എക്സ്ചേഞ്ച് ഓഫർ അവതരിപ്പിച്ചതിലൂടെയാണ് എം ഫോൺ ഈ നേട്ടം കൈവരിച്ചത്. മറ്റു ബ്രാൻഡുകൾ ഉപയോഗിക്കുന്നവർക്ക് അവരുടെ പഴയ ഫോണുകൾ നൽകി എക്സ്ചേഞ്ച് ഓഫറിലൂടെ എം ഫോൺ സ്വന്തമാക്കാനുള്ള ഓഫറാണ് കഴിഞ്ഞദിവസങ്ങളിൽ കന്പനി നൽകിയത്. പഴയ സ്മാർട് ഫോണിന് കന്പനി 5000 രൂപ വരെയാണ് വില നൽകുന്നത്.
നിലവിൽ വിപണിയിലുള്ള മൂന്നു എം ഫോൺ മോഡലുകൾക്കും ഈ ഓഫർ ബാധകമാണ്. ഇതാദ്യമായിട്ടാണ് ഒരു സ്മാർട് ഫോൺ കന്പനി ഇത്രയും വലിയ ഓഫർ പ്രഖ്യാപിക്കുന്നതെന്ന് പ്രമുഖ വ്യാപാരികൾ പറയുന്നു.കേന്ദ്ര സർക്കാരിന്റെ പുതിയ നികുതി പരിഷ്കാരം (ജി.എസ്.ടി) നിലവിൽ വരുന്നതിന് മുന്പ് ഉപഭോക്താക്കൾക്ക് പരമാവധി സൗജന്യങ്ങൾ കിട്ടുന്ന രീതിയിലാണ് എം ഫോണിന്റെ പുതിയ ഓഫർ.
കേരളത്തിലെ 1200ൽ അധികം പ്രമുഖ മൊബൈൽ റീടൈൽ ഷോപ്പുകളുമായി സഹകരിച്ചാണ് എംഫോൺ ഈ ഓഫർ നൽകിയത്. ഏറെ സവിശേഷതകളും മികച്ച ഫീച്ചറുകളും സ്വന്തമായുള്ള എം ഫോൺ മോഡലുകൾക്ക് കേരളത്തിൽ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫർ നൽകയിരിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായി ഡെക്കാ കോർ പ്രൊസസർ അവതരിപ്പിച്ച മോഡലാണ് എം ഫോൺ 8. 5.5 ഫുൾ എച്ച്.ഡി ഐ.പി.എസ് എൽ.സി.ഡി ഡിസ്പ്ലേ 401 പി.പി.ഐ ദൃശ്യ മിഴിവോടെ മറ്റു മോഡലുകളിൽ നിന്ന് മുന്നേറി നിൽക്കുന്നു. ഇതിനാണ് കൂടുതൽ ആവശ്യക്കാർ ഉണ്ടായത്. ഉപയോക്താവിന് പ്രയോഗികമാകുന്ന 64 ജിബി ഇന്റേണൽ സ്റ്റോറേജിന് പുറമെ 256 ജിബി മൈക്രോ എസ്ഡി വഴി സ്റ്റോറേജ് കൂട്ടുവാൻ മൈക്രോ ഹൈബ്രിഡ് ഡ്യൂവൽ സിം പോർട്ടാണ് എം ഫോൺ 8 ൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ വയർലെസ് ചാർജിംഗ് സൗകര്യമുണ്ട്.