സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ തീരുമാനം


തിരുവനന്തപുരം : സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്‍ഡിഎഫ് പ്രകടന പത്രികയിലും 2016-ലെ നയപ്രഖ്യാപനത്തിലും പുതിയ വകുപ്പ് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.

സാമൂഹ്യനീതി വകുപ്പ് വിഭജിച്ചുകൊണ്ടാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. വികസന പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ലഭിക്കുന്നതിനും ലിംഗവിവേചനത്തില്‍ നിന്നും അതിക്രമങ്ങളില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും പ്രത്യേക വകുപ്പ് വേണമെന്ന ആവശ്യം പൊതുസമൂഹം ഏറെക്കാലമായി ഉന്നയിക്കുന്നതാണ്.

ജന്‍ഡര്‍ ഓഡിറ്റിങ് മറ്റ് വകുപ്പുകളിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഏകോപനം എന്നിവയും പുതിയ വകുപ്പിന്‍റെ ചുമതലകളില്‍ വരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed