യു.എ.ഇയിലെ ബഹ്‌റിൻ എംബസിക്ക് പുരസ്‌കാരം

മനാമ : യു.എ.ഇയിലെ ബഹ്‌റിൻ എംബസിക്ക് ഫോറിൻ മിനിസ്റ്റർ എക്സലൻസ് പുരസ്‌കാരം ലഭിച്ചു. യു.എ.ഇ വിദേശകാര്യമന്ത്രാലയത്തിന്റെ ലക്ഷ്യങ്ങൾ നേടുന്നതിന് ഒപ്പം നിന്ന് പ്രവർത്തിച്ചതിനാണ് പുരസ്‌കാരം.
യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്രസഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയ്ദ് അൽ നഹ്യാനിൽ നിന്നും യു.എ.ഇയിലെ ബഹ്‌റിൻ അംബാസിഡറും, നയതന്ത്രജ്ഞനുമായ മുഹമ്മദ് ബിൻ ഹമദ് അൽ മോഔദ പുരസ്‌കാരം ഏറ്റുവാങ്ങി. യു.എ.ഇ വിദേശകാര്യ സഹ മന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്, യു.എ.എയിലെ മറ്റു അമ്ബസിഡർമാർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പുരസ്‌കാര ചടങ്ങിൽ പങ്കെടുത്തു.