ജി.എസ്.ടി കൗണ്‍സിൽ യോഗം ചേരുന്നു

ന്യൂഡല്‍ഹി : ജി.എസ്.ടി നികുതി പിരിവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജി.എസ്.ടി കൗണ്‍സിൽ യോഗം ചേരുന്നു. ഇന്നും നാളെയുമായിട്ടാണ് യോഗം ചേരുന്നത്. നികുതി പിരിവ് സംബന്ധിച്ച് നിലവിലുള്ള മാതൃകാ നിയമവ്യവസ്ഥയില്‍ മാറ്റം വേണമെന്നതാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം.
കഴിഞ്ഞ മാസം 21ന് ജി.എസ്.ടി നികുതി പിരിവ് സംബന്ധിച്ച് സംസ്ഥാന ധനമന്ത്രിമാരുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്താതെ പിരിയുകയായിരുന്നു.