ഭിക്ഷാടന മാഫിയ അന്വേഷണത്തിന് പ്രത്യേകസംഘം


കൊച്ചി : കൊച്ചിയിലെ ഭിക്ഷാടന മാഫിയകളെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഐ.ജിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഡി.സി.പി അരുൾ. ആർ. ബി. കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

കൊച്ചിയിൽ കുട്ടികളെ തട്ടിക്കൊണ്ട് പോയി ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുന്നവരുടെ സംഘം സജീവമായ സാഹചര്യത്തിലാണ് നടപടി. ദിവസങ്ങൾക്ക് മുൻപാണ് കുട്ടിയെ കടത്താൻ ശ്രമിച്ച ആസാം സ്വദേശിയെ പോലീസ് പിടികൂടിയത്. ഭിക്ഷാടന മാഫിയയുടെ പ്രവർത്തനം മൂലം നിരവധി കുട്ടികൾ സംസ്ഥാനത്ത് നിന്ന് തന്നെ കാണാതായ കേസുകളും ചുരുക്കമല്ല.

1990ൽ തന്നെ കൊച്ചിയിൽ ഭിക്ഷാടനം നിരോധിച്ചിട്ടുള്ളതാണ്. എന്നിട്ടും ഇപ്പോഴും ഭിക്ഷാടന മാഫിയ പടർന്നു പന്തലിച്ചിരിക്കുകയാണെന്നത് ആശങ്കാജനകമായ കാര്യമാണ്.

ഫോർ പി.എം ന്യൂസ് ഈ വിഷയവുമായി ബന്ധപ്പെട്ടും, വിഷയത്തിൽ അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ചും ഒരു അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed