സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസ്സോസിയേഷൻ  റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ  റിഫയിലെ സ്വകാര്യ മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  120 ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ്  കെ.പി.എ  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. 

റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാറിന്റെ  അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങിൽ  ഏരിയ  സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും,  ഐ.എം.സി പ്രതിനിധികളായ നിർമല ശിവദാസൻ, ആൽബിൻ, ഡോ. റുബീന , ഏരിയ കോ−ഓർഡിനേറ്റർ കോയിവിള മുഹമ്മദ്, അനിൽകുമാർ  എന്നിവർ എന്നിവർ ആശംസകൾ  നേർന്നു.  ഏരിയ ജോ. സെക്രട്ടറി സാജൻ നായർ  നന്ദി രേഖപ്പെടുത്തി.

article-image

്േി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed