കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ രണ്ടു പ്രതികൾക്ക് തടവും പിഴയും


കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ രണ്ടു പ്രതികൾക്ക് തടവും പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് അഞ്ചു വർഷവും രണ്ടാം പ്രതിക്ക് മൂന്നു വർഷവും തടവാണ് ഒന്നാം ക്രിമിനൽ കോടതി വിധിച്ചത്. അംഗീകാരമില്ലാതെ പണം സ്വരൂപിച്ചതിന് ഒന്നാം പ്രതിക്ക് ഒരു വർഷവും രണ്ടാം പ്രതിക്ക് ആറു മാസവും തടവ് വിധിച്ചിട്ടുണ്ട്.   രണ്ടു പ്രതികളും ഓരോ ലക്ഷം ദീനാർ പിഴയടക്കാനും കോടതി വിധിച്ചു.

ചാരിറ്റിക്കുവേണ്ടി പിരിച്ച 70 ലക്ഷം ദീനാറാണ് ഇവർ മറ്റൊരു രാജ്യത്തേക്ക് കടത്തിയത്. അംഗീകാരമില്ലാതെ പണം സംഭാവനയായി സ്വീകരിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. ഇവരുടെ പേരിലുള്ള കമ്പനി വഴിയാണ് പണം വെളുപ്പിച്ചത്.

article-image

dsfdsfs

You might also like

  • Straight Forward

Most Viewed