ഐവൈസി ഇന്റർനാഷണൽ ഇന്ദിരഗാന്ധി അനുസ്മരണവും, പാലസ്തീൻ ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു


യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ കീഴിലുള്ള പ്രവാസി സംഘടയായ ഐവൈസി ഇന്റർനാഷണൽ ഇന്ദിരഗാന്ധി അനുസ്മരണവും, പാലസ്തീൻ ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു. ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം സ്വാഗതവും, ജനറൽ സെക്രട്ടറി റംഷാദ് അയി ലക്കാട് നന്ദിയും അറിയിച്ചു. സജി മാർക്കോസ്, സിറാജ് പള്ളിക്കര, കെ എം സിസി വൈസ് പ്രസിഡണ്ട് ഷംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ മുഖ്യ പ്രഭാഷകരായിരുന്നു. 

അന്താരാഷ്ട്ര സമൂഹം ഇടപെട്ട് കൊണ്ട് എത്രയും പെട്ടെന്ന് ഫലസ്തീനിൽ സമാധാനം പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഒഐസിസി പ്രസിഡണ്ട് ബിനു കുന്നന്താനം, ഐവൈസിസി ജനറൽ സെക്രട്ടറി അലൻ ഐസക്, ഐവൈസി വൈസ് പ്രസിഡണ്ട് സൽമാനുൽ ഫാരിസ്, ചാരിറ്റി വിംഗ് കൺവീനർ അനസ് റഹീം സാമൂഹ്യ പ്രവർത്തകരായ പങ്കജ് നാഭൻ, അഷ്റഫ് കാട്ടിൽ പീടിക എന്നിവർ സംസാരിച്ചു.  ഈ വർഷത്തെ എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ:നാഫിയ നൗഷാദിനെ ചടങ്ങിൽ ആദരിച്ചു. 

article-image

zdzd

You might also like

  • Lulu Exchange
  • Straight Forward

Most Viewed