മുഹറഖ് ഐനുൽ ഹുദാ മദ്റസ വാർഷികവും നബിദിനാഘോഷവും


മനാമ: മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്റസ വാർഷികവും നബിദിനാഘോഷവും നടന്നു. ആക്ടിങ് പ്രസിഡന്റ് എസ്.കെ. നാസറിനെ അധ്യക്ഷതയിൽ ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്റഹ്മാൻ ഉദ്‌ഘാടനം നിർവഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. കുട്ടൂസ മുണ്ടേരി, എൻ.കെ.അബ്ദുൽ കരീം മാസ്റ്റർ, അബ്ദുൽ റഷീദ് തുലിപ്പ്, നിസാമുദ്ദീൻ മാരായ മംഗലം സമസ്തയുടെയും കെ.എം.സി.സി.യുടെയും നേതാക്കളായ റഫീഖ് തോട്ടക്കര,ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കൊയിലാണ്ടി, റഷീദ് ഫൈസി കമ്പളക്കാട്, ശംസുദ്ദീൻ ഫൈസി, അഷ്‌റഫ് അൻവരി, മുഹമ്മദ് മുസ്‍ലിയാർ എടവണ്ണ, ജമാൽ മുസ്‍ലിയാർ നാദാപുരം, ഇബ്രാഹിം പുറക്കാട്ടീരി തുടങ്ങിയവർ സംബന്ധിച്ചു. അബു യൂസഫ് കെ.ടി , നിസാർ ഇരിട്ടി, ഇസ്മായിൽ എലത്തൂർ,അബ്ദുല്ല മുന, അഷ്‌റഫ് തിരുന്നാവായ, ഉമ്മർ മുസ്‍ലിയാർ വയനാട്, ജംഷീദലി, മുസ്തഫ കരുവാണ്ടി, ഷൈജൽ നരിക്കോത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികളുടെ കലാ പരിപാടികൾ ,ദഫ് മുട്ട് , സ്‌കൗട്ട്, ഫ്ലവർ ഷോ , സർട്ടിഫിക്കറ്റ് വിതരണം,സമ്മാനദാനം, അന്നദാനം എന്നിവ നടത്തി.
വിദ്യാർഥിനികളുടെ കലാ - സാഹിത്യ പരിപാടികൾക്ക് വനിത കെ.എം.സി.സി നേതാക്കൾ നേതൃത്വം നൽകി. ആക്ടിങ് സെക്രട്ടറി ഷഫീഖ് കെ.ടി. സ്വാഗതവും ഇബ്രാഹിം തിക്കോടി നന്ദിയും പറഞ്ഞു.
dfgdgdfgdfgdfg