കേരള ഗാലക്സി വേൾഡ് ഓണാഘോഷം സംഘടിപ്പിച്ചു

മനാമ: കേരള ഗാലക്സി വേൾഡിന്റെ ആഭിമുഖ്യത്തിൽ ബഹ്റിൻ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പരിപാടികൾ ഉൽഘാടനം ചെയ്തു രാജീവ് തുറയൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ രക്ഷാധികാരി വിജയൻ കരുമല അദ്യക്ഷത വഹിച്ചു.
സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ ബഷീർ അമ്പലായി, കെ ടി. സലിം, മോനി ഒടി കണ്ടത്തിൽ, സുധീർ തിരുനിലത്ത്, അൻവർ നിലമ്പൂർ, കാത്തു എന്നിവർ ആശംസകൾ നേർന്നു. വിനോദ് അരൂർ, രാജീവൻ കൊയിലാണ്ടി, ജിതിൻ പേരാമ്പ്ര, വിജയൻ ഹമദ് ടൗൺ, വിനോജ്, ഷംസീർ പയ്യോളി, ഷക്കീല മുഹമ്മദലി ,ഖാലിദ് സീനത്ത് തുടങ്ങിയവർ വിവിധ കലാപരിപാടികൾക്ക് നേതൃതം നൽകി. സിബി കുര്യൻ നന്ദി രേഖപ്പെടുത്തി.
GHGHHGH