ബഹ്റൈൻ പ്രതിഭ നേതാക്കൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു

നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ബഹ്റൈൻ പ്രതിഭ നേതാക്കൾ ഇന്ത്യൻ എംബസിയിൽ സന്ദർശിച്ചു. ടൂറിസ്റ്റ് വിസയിൽ ബഹ്റൈനിൽ എത്തുകയും പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ നിലവിൽ ഇന്ത്യൻ എംബസിയിൽ നിന്ന് അവ പുതുക്കി ലഭിക്കാൻ കഴിയാത്തതുമായ ഇന്ത്യൻ പൗരൻമാരുടെ അവസ്ഥ നിയുക്ത അംബാസഡറെ ധരിപ്പിച്ചു. അതുപോലെ തന്നെ നിലവിലെ പാസ്പോർട്ടിൽ സർ നെയിം ഇൽലാത്തതിനാൽ ബഹ്റൈൻ നിയമം പ്രകാരം വിസ അടിക്കാൻ കഴിയാതെ വരുന്ന പ്രവാസി തൊഴിലാളികളുടെ ബുദ്ധിമുട്ടും സംഘടന നേതാക്കൾ ബോധിപ്പിച്ചു.
ഊഷ്മളമായ കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളെ നിയമപരമായ എൽലാ വഴികളിലും സഹായിക്കാമെന്ന് നിയുക്ത അംബാസഡർ പ്രതിഭ നേതാക്കളെ അറിയിച്ചു.
jhghj